എക്സൈസ് വകുപ്പ് കള്ള കേസിൽ കുടുക്കിയ ഷീലയുടെ വീട്ടിൽ രമേശ് ചെന്നിത്തല എത്തി

എക്സൈസ് വകുപ്പ് കള്ള കേസിൽ കുടുക്കിയ ഷീലയുടെ വീട്ടിൽ രമേശ് ചെന്നിത്തല എത്തി
Jul 4, 2023 09:54 PM | By PointViews Editr

 ചാലക്കുടി: എക്സൈസ് വകുപ്പ് കള്ള കേസിൽ കുടുക്കിയ ഷീലയുടെ വീട്ടിൽ രമേശ് ചെന്നിത്തല എത്തി. ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകണമെന്ന് ആവശ്യം. ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തി കൊണ്ടിരുന്ന ഷീല സണ്ണിയെന്ന സഹോദരിയെ സ്ഥാപനത്തിൽ എൽ എസ് ഡി സ്റ്റിക്ക് കൈവശം സൂക്ഷിച്ചുഎന്നു പറഞ്ഞ് കസ്റ്റഡിയിലെടുത്ത് 70 ദിവസം ജയിലിലടച്ച സംഭവം അതീവ ഗൗരവമുള്ള വിഷയമാണ്, സംസ്ഥാന എക്സൈസ് വകുപ്പിന്റെ അനാസ്ഥയാണ് ഒരു സ്ത്രീ 70 ദിവസക്കാലം അനുഭവിച്ചത്. . സ്ത്രീ സുരക്ഷക്ക് രാപ്പകൽ സംസാരിക്കുന്നവർ മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ രംഗത്തുവന്നില്ല എന്നു പറഞ്ഞാൽ അതൊരു തരം തമ്പ്രാൻ പേടിയാണ്. ഒരു സ്ത്രീയെന്ന രീതിയിൽ അവർ കുറ്റക്കാരിയല്ലെന്ന് വിദ്ഗധ പരിശോധനയിൽ തെളിഞ്ഞുവെങ്കിലും അവർ 70 ദിവസ കാലം അനുഭവിച്ച മാനസിക സംഘർഷത്തിനും സങ്കടത്തിനും എന്ത് വിശദീകരണമാണ് സർക്കാരിനുള്ളത്? ചെയ്യാത്ത കുറ്റത്തിനു അവർക്കുണ്ടായ മാനഹാനിക്ക് എന്താണ് പരിഹാരം? അവരുടെ കുടുംബത്തെ പൊതു സമൂഹത്തിനു മുന്നിൽ ഇത്ര ക്രൂരമായി വേട്ടയാടിയതിന് ആരാണ് ഉത്തരവാദി? അത്യന്തംഗുരുതരമായ ഈ സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം , മേലിൽ ഇതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എക്സൈസ്, പോലീസ് വിഭാഗങ്ങൾ ജാഗ്രത പാലിക്കണം. ഇനി ഒരു നിരപരാധിയും ക്രൂശിക്കപ്പെടാൻ പാടില്ല. ഷീലാ സണ്ണിയെയും കുടുംബാംഗങ്ങളെയും വസതിയിൽ സന്ദർശിച്ചു. അവർ 70 ദിവസത്തോളം അനുഭവിച്ച സങ്കടങ്ങൾ നേരിൽ കേട്ടു കുടുംബത്തിന് പൂർണ്ണ പിന്തുണ നൽകും ചാലക്കുടി എം എൽ എ ടി.ജെ സനീഷ് കുമാർ ഒപ്പമുണ്ടായിരുന്നു -

Ramesh Chennithala reached the house of Sheela, who was caught in a false case by the excise department

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories